ബീജിങ്: തെക്കുപടിഞ്ഞാറന് ചൈനയിലെ സിചുവാന് പ്രവിശ്യയില് കാട്ടുതീയില് 18 അഗ്നിശമന സേനാംഗങ്ങള് ഉള്പ്പെടെ 19 പേര് മരിച്ചു. തീയണക്കുന്നതിനിടെയിൽ കാറ്റിന്റെ ദിശ മാറി ഇവര് തീയിലകപ്പെടുകയായിരുന്നു.
തിങ്കളാഴ്ച ഉച്ച 3.51ന് പ്രദേശത്തെ ഫാമിലാണ് ആദ്യം തീ പിടിച്ചത്. . അഗ്നിശമന സേനാംഗങ്ങള്ക്ക് വഴിയൊരുക്കിയ ഫാം തൊഴിലാളിയാണ് മരിച്ച മറ്റൊരാള്. രക്ഷാപ്രവര്ത്തനത്തിന് മുന്നൂറിലധികം അഗ്നിശമന സേനാംഗങ്ങളെയും 700 സൈനികരെയും അയച്ചതായും തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും സര്ക്കാര് വൃത്തങ്ങള് അറിയിച്ചു.

