Wednesday, May 22, 2024
spot_img

ജനസംവദ് മഹാറാലിയിൽ ജനലക്ഷങ്ങൾ

തിരുവനന്തപുരം:രണ്ടാം നരേന്ദ്ര മോദി സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബിജെപി കേരളാ ഘടകം സംഘടിപ്പിച്ച ജനസംവാദ് മഹാ വെർച്ച്വൽ റാലിയിൽ ജനലക്ഷങ്ങൾ അണിചേർന്നു. കൊറോണ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മ നിർഭർ ഭാരത് പദ്ധതി ജനങ്ങളിലേക്കെത്തിക്കുകയാണ് റാലിയിലൂടെ പ്രധാന ലക്ഷ്യമായിരുന്നത്. 

തിരുവനന്തപുരത്ത് തൈക്കാട് തയ്യാറാക്കിയ പ്രത്യേക വേദിയിൽ നിന്നാണ് ചടങ്ങുകൾ ഓൺ ലൈനിൽ എത്തിയത്. അതേ സമയം ദൽഹിയിലെ വേദിയിൽ പാർട്ടി അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ.പി.നദ്ദയും കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി വി.മുരളീധരനും അണി ചേർന്നു.

തിരുവനന്തപുരത്തെ വേദിയിൽ നിന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ റാലിയിൽ അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവും എംഎൽഎയുമായ ഒ.രാജഗോപാൽ ആദ്യ ദീപം തെളിയിച്ചതോടെ പരിപാടിക്ക് തുടക്കമായി.

സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് സ്വാഗതം ആശംസിച്ചു. കെ.സുരേന്ദ്രൻ്റെ അധ്യക്ഷ പ്രസംഗത്തിന് ശേഷം ശേഷം അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി. നദ്ദ റാലിയെ അഭിസംബോധന ചെയ്തു. കേന്ദ്ര മന്ത്രി വി.മുരളീധരൻ നദ്ദയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. തുടർന്ന് ബിജെപി മുൻ അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് സംസാരിച്ചു.

ലോകത്തിന്റെ നാനാ ദിക്കിൽ നിന്നുള്ള ലക്ഷക്കണക്കിന്സം പ്രവർത്തകർക്കൊപ്പം,സ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, അഡ്വ. പി. സുധീർ, സുരേഷ് ഗോപി എം പി, കെ.രാമൻപിള്ള, ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് എന്നിവർ റാലിയിൽ പങ്കുചേർന്നു

Related Articles

Latest Articles