Saturday, October 17, 2026

ജമ്മുകശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണറായി മുന്‍കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെ നിയമിച്ചു.

ദില്ലി: മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെ ജമ്മുകശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണറായി നിയമിച്ചു. നിലവിലെ ലെഫ്റ്റ്‌നന്റ് ഗവര്‍ണറായ ഗിരീഷ് ചന്ദ്ര മുര്‍മു വിരമിച്ച ഒഴിവിലേക്കാണ് സിന്‍ഹയുടെ നിയമനം.

ഇത് ഒരു വലിയ ഉത്തരവാദിത്തമാണ്. ഇന്ന് തന്നെ കശ്മീരിലേക്ക് പുറപ്പെടുകയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. ഒന്നാം മോദി മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മനോജ് സിന്‍ഹ. രണ്ട് തവണ ഗാസിപൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related Articles

Latest Articles