Monday, May 13, 2024
spot_img

ജില്ലയിൽ ഗ്യാസ് ഏജൻസി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം കോവളം സ്വദേശിയ്ക്ക്

കൊച്ചി: കാക്കനാട് ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കോവളം സ്വദേശിയായ ഗ്യാസ് ഏജന്‍സി ജീവനക്കാരനാണ് കൊച്ചിയില്‍ രോഗബാധ സ്ഥിരീകരിച്ചത്. വീടുകളിലെത്തി ഗ്യാസ് വിതരണം ചെയ്യുന്ന ജീവനക്കാരനാണ് ഇയാള്‍. ഇന്നലെയാണ് ഇയാൾക്ക് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇതേതുടർന്ന് , കൂടെ ജോലി ചെയ്തിരുന്ന 8 പേരെ നിരീക്ഷണത്തിലാക്കി.ഇവർക്ക് പുറമേ കഴിഞ്ഞ ദിവസങ്ങളില്‍ ഇദ്ദേഹം ഗ്യാസ് വിതരണം ചെയ്ത മേഖലയിലെ വീട്ടുകാരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി. ഇതിനുപുറമേ ഗ്യാസ് ഏജന്‍സി ഓഫീസ് അണുവിമുക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles