ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 27,324. 24 മണിക്കൂറിനിടെ മൂവായിരത്തോളം പേരാണ് മരിച്ചത്. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ മൂന്നിലൊന്നും ഇറ്റലിയിലാണ്. ഇന്നലെ മാത്രം 969 പേരാണ് ഇറ്റലിയില്‍ മരിച്ചത്.
നിലവില്‍ അമേരിക്കയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 101,000പേര്‍ക്കാണ് ഇതിനോടകം അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1700 കടന്നു. അതേസമയം, സ്‌പെയിനില്‍ ഇന്നലെ 769 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 4,934 ആയി.

