Saturday, October 10, 2026

ടെലിവിഷൻ താരം സാക്ഷി തൻവാറിൻ്റെ വീട് പൂട്ടി സീൽ ചെയ്തു

മുംബൈ : മുംബൈ മലാഡ് അപ്പാര്‍ട്ട്മെൻ്റിലെ താമസകാരിൽ ഒരാൾക്ക് കൊറോണ വൈറസ് പോസിറ്റീവ് ജനപ്രിയ ടിവി നടി സാക്ഷി തന്‍‌വാര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയം സീല്‍ ചെയ്തു.താമസക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അപ്പാർട്ട്മെൻ്റ് സീൽ ചെയ്തത് . മാര്‍ച്ചില്‍ സ്‌പെയിനില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ വിമാനത്താവളത്തിലെ പ്രഥമിക പരിശോധനയ്ക്ക് ശേഷം സ്വയം ക്വാറന്റൈന് വിധേയനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്പന്ത്രണ്ടാം ദിവസം, ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി, ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. എന്നാൽ,ഇയാളുടെ ഭാര്യയ്ക്കും അദ്ദേഹം കണ്ടുമുട്ടിയ എല്ലാ ആളുകള്‍ക്കും നെഗറ്റീവ് ഫലമാണ്‌ ലഭിച്ചത്.കൂടാതെ ടിവി അഭിനേതാക്കളായ അങ്കിത ലോഖാണ്ഡെ, ശിവന്‍ നാരംഗ് എന്നിവരും ഇതേ കെട്ടിടത്തിലാണ് താമസിക്കുന്നത്.

Related Articles

Latest Articles