Monday, May 6, 2024
spot_img

തലസ്ഥാനത്ത് കൊവിഡ‍് വ്യാപനം നിയന്ത്രണാതീതം . കൂടുതൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ ഉണ്ടാകാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 1195 കൊവിഡ് കേസുകളില്‍ 274 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതത് തലസ്ഥാനത്ത്. ഇതില്‍ 248 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇന്നും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്.
സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 515 ആയി. തിരുവനന്തപുരത്ത് സമ്പർക്ക രോഗവ്യാപനം ആണ് ഇപ്പോൾ നടക്കുന്നത്. പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളിൽ രോഗവ്യാപന സാധ്യത കുറയുന്നു. എന്നാൽ അപകടാവസ്ഥ അയഞ്ഞിട്ടില്ല.

ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളിൽ ഇന്നലെ 2011 പരിശോധന നടത്തി ഇതിൽ 203 എണ്ണം പോസിറ്റീവ് ആണ്.
കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് കമ്യൂണിറ്റി ക്ലസ്റ്റർ ആകാനുള്ള സാധ്യതയുണ്ട്. ഈ മൂന്നിടങ്ങളിലും പ്രതിരോധം ശക്തമാക്കി.
തിരുവനന്തപുരത്ത് കൂടുതൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ ആകാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

മലപ്പുറമാണ് കൊവിഡ് കേസില്‍ തിരുവനന്തപുരത്തിന് തൊട്ടുപിന്നിലുള്ളത്. 167 കൊവിഡ് പൊസിറ്റീവ് കേസുകളാണ് ഇന്ന് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. കാസർകോട് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 128 പേരിൽ 119 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. കാസർകോട് നഗരസഭയിലെ നെല്ലിക്കുന്ന് കടപ്പുറത്ത് മാത്രം 49 പേർക്ക് കൊവിഡ്. നെല്ലിക്കുന്ന് കടപ്പുറത്ത് രോഗികളുടെ എണ്ണം 83 ആയി.

Related Articles

Latest Articles