Wednesday, September 30, 2026

നിർഭയ കേസ് :കുറ്റവാളികളുടെ മൃതദേഹങ്ങൾ വിട്ടുകൊടുത്തു

ദില്ലി :നിര്‍ഭയക്കേസില്‍ തൂക്കിലേറ്റിയ കുറ്റവാളികളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു കൈമാറി.പോസ്റ്റ്മാർട്ടത്തിന് ശേഷമാണ് മൃതദേഹങ്ങൾ വിട്ടുകൊടുത്തത്. സംസ്‌കാരവുമായി ബന്ധപ്പെട്ട്‌ പരസ്യമായ ഒരു ചടങ്ങും അനുവദിക്കില്ലെന്നു ബന്ധുക്കളില്‍നിന്നു രേഖാമൂലം ഉറപ്പുവാങ്ങിയിരുന്നു.

ഇന്നലെ പുലര്‍ച്ചെ അഞ്ചരയ്‌ക്കു വധശിക്ഷ നടപ്പാക്കിയെങ്കിലും അര മണിക്കൂറിനു ശേഷം വൈദ്യപരിശോധന നടത്തി മരണം ഉറപ്പാക്കിയതിനു ശേഷമാണു മൃതദേഹങ്ങള്‍ തൂക്കുമരത്തില്‍നിന്നു താഴെയിറക്കിയത്‌.

തുടര്‍ന്ന്‌, ഡി.ഡി.യു. ആശുപത്രിയിലെത്തിച്ച്‌ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമാണു ബന്ധുക്കള്‍ക്കു കൈമാറി.

Related Articles

Latest Articles