Monday, April 29, 2024
spot_img

പത്തര മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യൽ. ശിവശങ്കറെ ചോദ്യം ചെയ്ത് വിട്ടയച്ചു, സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പത്തര മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു. പത്ത് ദിവസത്തിന് ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കിട്ടിയശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ നീക്കം. ചോദ്യംചെയ്യലിന് ശേഷം കൊച്ചി എന്‍ഐഎ ഓഫീസില്‍ നിന്ന് ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. രാവിലെ പത്ത് മണിക്കാണ് ശിവശങ്കറിനെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്.

സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എം ശിവശങ്കറിനെ ആദ്യം കസ്റ്റംസും പിന്നീട് എൻഐഎയും തിരുവനന്തപുരത്ത് ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു, കള്ളക്കടത്ത് കേസുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടെന്ന് തെളിഞ്ഞാൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ കാത്തിരിക്കുന്നത് അറസ്റ്റ് അടക്കമുള്ള നടപടികളാണ്.

സെക്രട്ടറിയേറ്റിന് സമീപമുള്ള ഫ്ലാറ്റ് സ്വപ്നയുടെ ഭർത്താവിന് വാടകക്കു നൽകിയ ഇടനിലക്കാരന്‍റെ മൊഴി എൻഐഎ രേഖപ്പെടുത്തി . അരുൺ ബാലചന്ദ്രൻ വഴിയാണ് സുരേഷ് എന്നയാളില്‍ നിന്നും ഫ്ലാറ്റ് വാടകക്കെടുത്ത്. ഈ ഫ്ലാറ്റിലാണ് കള്ളക്കടത്ത് കേസിലെ പ്രതികൾ താമസിച്ചത്. സുരേഷിന്‍റെ ഫോണും എൻഐഎ കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles