Saturday, May 25, 2024
spot_img

സംസ്ഥാനത്ത് മഴ ശക്തമാക്കുന്നു. പുഴകൾ കരകവിഞ്ഞ് ഒഴുക്കുന്നു. പ്രളയഭീതിയിൽ കേരളം.

തിരുവനന്ദപുരം: വിവിധമേഖലകളിൽ രാത്രി പെയ്ത മഴ വിതച്ചത് വൻനാശ നഷ്ടം . കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലയിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. രണ്ടിടത്താണ് ഇന്നലെ രാത്രി മാത്രം ഉരുൾപൊട്ടിയത്. പാന വനത്തിൽ ഇന്നലെ വൈകിട്ട് ഉരുൾപൊട്ടി വിലങ്ങാട് പ്രദേശത്ത് വെള്ളം കയറി. ആളപായമില്ല. കുറ്റിയാടി, വാണിമേൽ പുഴകളിൽ ഇതോടെ ജലനിരപ്പ് ഉയർന്നു. ഈ പുഴകളുടെ തീരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.

കോടഞ്ചേരി ചാലിപ്പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിലാണ് രാത്രി ഉണ്ടായത്. വനത്തിൽ ഉരുൾപൊട്ടിയതാവാം മലവെള്ളപ്പാച്ചിൽ ശക്തമാകാൻ കാരണമെന്നാണ് കരുതപ്പെടുന്നത്. ആളപായമില്ല. ചെമ്പുകടവ്, പറപ്പറ്റ പാലങ്ങൾക്ക് മുകളിലൂടെ വെള്ളം കയറിയിട്ടുണ്ട്. കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് ഗവൺമെന്‍റ് യുപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.

ചാലിപ്പുഴയുടെ സമീപത്തുള്ള വെണ്ടേക്കുംപൊയിൽ പട്ടികവർഗ്ഗ കോളനിയിലെ 31 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുട്ടികളടക്കം 80 പേർ ക്യാമ്പിലുണ്ട്. ചാലിപ്പുഴ കരകവിഞ്ഞ സാഹചര്യത്തിൽ സമീപത്തുള്ള തേക്കുംതോട്ടം കോളനിയിലെ ഏഴ് കുടുംബങ്ങളെയും ക്യാമ്പിലേക്ക് ഉടൻ മാറ്റും.

ഇരുവഞ്ഞിപ്പുഴ, ചാലിയാർ എന്നിവയിൽ ഇന്നലത്തേത് പോലെത്തന്നെ ഇന്നും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മാവൂർ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി വീടുകൾ ഇപ്പോഴും വെള്ളം കയറിയ അവസ്ഥയിലാണ്. കോടഞ്ചേരി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ, മാവൂർ, വിലങ്ങാട്, കുറ്റിയാടി, വളയം പഞ്ചായത്തുകളും മുക്കം മുനിസിപ്പാലിറ്റിയുമാണ് പ്രധാനമായും കാലവർഷക്കെടുതിയുടെ ഭീഷണി നേരിടുന്നത്.

Related Articles

Latest Articles