Thursday, May 9, 2024
spot_img

പോത്തൻകോടിന്റെ കാര്യം ഇന്നറിയാം

തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ കോമഡ്19 മരണം നടന്ന തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് നിവാസികള്‍ക്ക് ഇന്നത്തെ ദിവസം നിര്‍ണായകമാണ്. ഇവിടെ നിന്നു ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. 171 സാമ്പിളുകള്‍ പരിശോധനയ്ക്കു വേണ്ടി ശേഖരിച്ചിട്ടുണ്ട്.

റാപിഡ് ടെസ്റ്റ് ആണ് ഇവിടെ അവലംബിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ എല്ലാ പരിശോധനാ ഫലവും അറിയും.സമൂഹവ്യാപനസാധ്യത അറിയാനും കൂടിയാണ് ആരോഗ്യ വിദഗ്ധര്‍ കാത്തിരിക്കുന്നത്. ഈ സാമ്പിളുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യവിദഗ്ധര്‍ അടുത്ത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുക.

Related Articles

Latest Articles