Tuesday, April 30, 2024
spot_img

പ്രണബ് മുഖര്‍ജി ഇനി ദീപ്തമായ ഓര്‍മ്മ; സംസ്കാരം ഇന്ന്; രാജ്യത്ത് ഏഴു ദിവസത്തെ ദേശിയ ദുഖാചരണം

അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയ്ക്ക് രാജ്യം ഇന്ന് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വിട നൽകും. ഉച്ചയ്ക്ക് 2 മണിക്ക് ഡൽഹിയിലെ ലോധി റോഡ് ശ്മശാനത്തിലാണ് സംസ്‌ക്കാര ചടങ്ങുകൾ നടക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഉന്നത സമിതിയുടെ അംഗീകാരം നൽകുകയാണെങ്കിൽ പ്രമുഖരായവർക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും അന്തിമ ഉപചാരം അർപ്പിക്കാനുള്ള അവസരം നല്‍കും.

പ്രണബ് കുമാർ മുഖർജിയുടെ വസതിയായ 10രാജാജി മാർഗില്‍ പൊതുദർശനം സജ്ജീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. രാവിലെ 9 മണിമുതൽ 12 മണിവരെ ആകും പ്രമുഖ വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കും അന്തിമ ഉപചാരം അർപ്പിക്കാനുളള അവസരം ലഭിക്കുക. എന്നാൽ ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നത സമിതിയുടെ അനുവാദത്തിന് വിധേയമായി മാത്രമായിരിക്കും പൊതു ദർശനം അനുവദിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനൊപ്പം ഉന്നത സമിതിയുടെ നിര്‍ദ്ദേശം അനുസരിച്ചുളള പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തും. കഴിഞ്ഞ 21 ദിവസമായി സൈന്യത്തിന്റെ ഡൽഹിയിലുള്ള റിസർച്ച് ആന്റ് റഫറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.

പ്രണബ് കുമാർ മുഖർജിയുടെ മരണത്തിൽ വിവിധ ലോക രാജ്യങ്ങളുടെ അനുശോചനം വിദേശകാര്യമന്ത്രാലയത്തിലേയ്ക്ക് പ്രവഹിക്കുകയാണ്. എഴു ദിവസത്തെ ദേശിയ ദുഖാചരണം രാജ്യത്ത് ആരംഭിച്ചു. അതോടൊപ്പം പശ്ചിമ ബംഗാളിൽ ഇന്ന് സർക്കാർ ആദര സൂചകമായി പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles