Sunday, April 28, 2024
spot_img

ഫ്ലിപ്പ്ക്കാർട്ടും ആമസോണും റെഡി

ദില്ലി :രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് മൂന്നു വരെ എന്നുള്ളത് നിലനില്‍ക്കുമ്പോളും ഏപ്രില്‍ 20 മുതല്‍ ഫ്‌ളിപ് കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ തുടങ്ങിയ ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ക്ക് പൂര്‍ണമായും സേവനങ്ങള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാരിന്റെ അനുമതി. നിലവില്‍ അവശ്യ വസ്തുക്കള്‍ മാത്രം വിതരണം ചെയ്യാനാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളു.

എന്നാല്‍ ഈ മാസം 20 മുതല്‍ പഴയതു പോലെ തന്നെ എല്ലാ സാധനങ്ങളും ഡെലിവറി ചെയ്യാന്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിക്കും. എന്നാല്‍ ഏതൊക്കെ സ്ഥലങ്ങളില്‍ ഡെലിവറി നടത്താം എന്തൊക്കെ സാധനങ്ങള്‍ ഡെലിവറി ചെയ്യാം എന്നതൊക്കെ അതാത് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളാകും നിശ്ചയിക്കുക.

ഇപ്പോള്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ അവശ്യസാധനങ്ങള്‍ മാത്രമാണ് ഡെലിവറി ചെയ്യുന്നത്. സ്‌നാപ് ഡീല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അവശ്യസാധനങ്ങള്‍ക്ക് ധാരാളം ഓര്‍ഡറുകള്‍ ലഭിക്കുന്നതിനാല്‍ ഇ-കൊമേഴ്സ് ഭീമന്മാര്‍ക്ക് ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ പുര്‍ണമായും നിറവേറ്റാനാവുന്നില്ല. പുതിയ ഓര്‍ഡറുകള്‍ എടുക്കുന്നതില്‍ നിന്ന് പല കമ്പനികളും ഇപ്പോള്‍ വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ രാജ്യത്ത് ഈ സര്‍വീസ് പുനരാരംഭിക്കാനുള്ള എല്ലാ സൗകര്യങ്ങളും നിലവില്‍ വരുന്നതോടെ ചരക്കു നീക്കം സംബന്ധിച്ചുള്ള ആശങ്കകളും ഒരു പരിധി വരെ ഒഴിയും.

Related Articles

Latest Articles