Saturday, October 17, 2026

ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുവൈറ്റില്‍ ഭാഗിക നിരോധനാജ്ഞ.

വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ജനങ്ങള്‍ വിമുഖത കാട്ടുന്ന സാഹചര്യത്തിലാണ് പതിനൊന്ന് മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചത്. കൊറോണയെ പ്രതിരോധിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.

പൊതു അവധി പ്രഖ്യാപിച്ചും പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കിയും വൈറസ് വ്യാപനം തടയാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടും ജനങ്ങള്‍ ഇതിന്റെ ഗൗരവം മനസിലാക്കാത്തതിനെതിരെ ആഭ്യന്തര മന്ത്രിയടക്കം രംഗത്തെത്തിയിരുന്നു.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മാനിക്കാതെ ജനങ്ങള്‍ ആവശ്യമില്ലാതെ പുറത്തിറങ്ങിയും കൂട്ടം കൂടിയും നടന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനും മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനസ്​ അല്‍ സാലിഹ്​ താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചും നിയമലംഘനം തുടരുന്ന സാഹചര്യത്തിലാണ് കര്‍ഫ്യു പ്രഖ്യാപിച്ചത്.

കര്‍ഫ്യു നിയമം ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും 10000 ദിനാര്‍ പിഴയും ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles