തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കുന്നത് ലംഘിച്ചതിന് ഇന്നു മാത്രം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 944 കേസുകൾ. ഇത് ഇന്ന് വൈകുന്നേരം നാലുമണിവരെയുള്ള കണക്കാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള നിയമനടപടി സ്വീകരിക്കുമെന്നു കഴിഞ്ഞ ദിവസം സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുമെന്നായിരുന്നു ഡി.ജി.പി അറിയിച്ചിരുന്നത്. ഇതു ലംഘിച്ചവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്.ഇന്നലെ മുതല്‍ നവമാധ്യമങ്ങള്‍ വഴി വ്യാപക പ്രചാരണം ആരംഭിച്ചിരുന്നു.

