മുംബൈ :രാജ്യത്ത് ഏറ്റവും കൂടുതല് കൊറോണ രോഗികളുള്ള മുംബൈയില് സമൂഹ വ്യാപനം തുടങ്ങിയതായി സ്ഥിരീകരിച്ചു. ബൃഹന് മുംബൈ മുന്സിപ്പല് കോര്പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് പോകാത്തവരിലും രോഗികളുമായി ഇടപഴക്കാത്തവരിലും രോഗം കണ്ടെത്തി
തുടങ്ങിയതോടെയാണ് മുംബൈയില് സമൂഹവ്യാപനം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിലെ ആകെ രോഗികളുടെ എണ്ണം ഇതിനോടകം ആയിരം കടന്നിട്ടുണ്ട്.ഇന്ന് രാവിലെയുള്ള കണക്ക് പ്രകാരം 1018 കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. ഇതില് 642 രോഗികളും മുംബയില് നിന്നുള്ളവരാണ്. പൂനെയില് 159 രോഗികളും താനെയില് 87 രോഗികളുമുണ്ട്.ഇന്ന് പൂനെയില് കോവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്.

