Friday, October 9, 2026

മൂന്ന് ദിവസമായി പട്ടിണിയാണ് സാർ :ഈ വാക്കുകൾക്ക് പകരം പൊലീസ് നൽകിയത് ക്രൂരമർദ്ദനം

ഹൈദരാബാദ്: തെലങ്കാനയില്‍ ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ ആള്‍ക്ക് ഹൈദരാബാദ് പോലീസിന്റെ ക്രൂര മര്‍ദ്ദനം. മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും കുട്ടികള്‍ വിശന്ന് കരയുകയാണെന്നും പറഞ്ഞിട്ടും പോലീസ് യുവാവിനെ ക്രൂരമായി മര്‍ദ്ദനത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു.

ഇതോടെ ദേശീയ മാധ്യമങ്ങള്‍ അടക്കം നിരവധിപ്പേര്‍ പോലീസിന്റെ നടപടിയെ വിമര്‍ശിച്ച്‌ രംഗത്തെത്തി. നാലോളം പോലീസ്‌കാര്‍ വട്ടം കൂടി നിന്ന് ഒട്ടോ ഡ്രൈവറായ ഇയാളെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. ഇയാളുടെ വാഹനവും പൊലീസ് പിടിച്ചെടുത്തു..

Related Articles

Latest Articles