Thursday, October 15, 2026

വിശാഖപട്ടണത്ത് വ്യവസായശാലയില്‍ നിന്ന്​ ചോര്‍ന്ന രാസവാതകം ശ്വസിച്ച്‌​ മൂന്നുപേര്‍ മരിച്ചു

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്​ വ്യവസായശാലയില്‍ നിന്ന്​ ചോര്‍ന്ന രാസവാതകം ശ്വസിച്ച്‌​ മൂന്നുപേര്‍ മരിച്ചു. വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്‍ഡസ്​ട്രീസില്‍ നിന്നാണ്​ രാസവാതകം ചോര്‍ന്നത്​. കു​ഞ്ഞ്​ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതായാണ്​ റിപ്പോര്‍ട്ട്​.

രാസവാതകം ചോര്‍ന്നതോടെ ചിലര്‍ക്ക്​ കണ്ണിന്​ നീറ്റലും ശ്വാസമെടുക്കാന്‍ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ഇത്തരത്തില്‍ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത്​ കൂടുതല്‍ അഗ്നിശമന യൂണിറ്റും പൊലീസും എത്തിയിട്ടുണ്ട്​. ശാരീരികാസ്വാസ്ഥ്യമുള്ളവ​രെ ആശുപത്രിയിലേക്ക്​ മാറ്റികൊണ്ടിരിക്കുകയാണ്​.

Related Articles

Latest Articles