Monday, May 13, 2024
spot_img

സ്തീത്വത്തെ അപമാനിക്കുന്ന വിവാദ പരാമര്‍ശം…നടന്‍ ശ്രീനിവാസനെതിരെ കേസ്…

അംഗനവാടി ടീച്ചർമാർക്കെതിരെ മോശം പരാമർശം നടത്തിയതിന് നടൻ ശ്രീനിവാസനെതിരെ കേസ് . വനിതാകമ്മീഷനാണ് കേസ് എടുത്തിരിക്കുന്നത് . സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി അംഗനവാടി ടീച്ചർമാരുടെ സംഘടനാ കമ്മീഷന് നൽകിയ പരാതിയിന്മേലാണ് നടപടി . അംഗനവാടി ടീച്ചർമാർ വിദ്യാഭ്യാസമില്ലാത്തവരാണെന്നായിരുന്നു ശ്രീനിവാസന്റെ പരാമർശം.


ശ്രീനിവാസന്റെ പരാമർശം ഇങ്ങനെ ;-

ജോലിയില്ലാത്തവരെ അംഗനവാടി ടീച്ചർമാരായി നിയമിക്കുന്നു. ഇവർക്ക്​ മതിയായ വിദ്യാഭ്യാസമില്ല , എന്നാൽ, വിദേശരാജ്യങ്ങളിൽ ഇതല്ല സ്ഥിതി .അദ്ദേഹം വ്യക്​തമാക്കിയിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിലാണ് നടൻ വിവാദ പരാമർശം നടത്തിയത് .

അതേസമയം , അംഗനവാടി ടീച്ചർമാർക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ സാംസ്‌കാരിക കേരളത്തിന് യോജിക്കാത്തതാണെന്ന് കമ്മീഷനംഗം ഷാഹിദാ കമാല്‍ അഭിപ്രായപ്പെട്ടു . ആയതിനാൽ പരാമർശം പിന്‍വലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Related Articles

Latest Articles