Friday, October 2, 2026

സ്വർണ്ണവില കുതിച്ചു കയറുന്നു

തിരുവനന്തപുരം : സ്വര്‍ണവിലയിൽ സർവകാല റക്കോര്‍ഡ്. പവന് 34,000 രൂപയിലും ഗ്രാമിന് 4,250 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.ഏപ്രില്‍ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 23 ദിവസംകൊണ്ട് പവന്റെ വിലയില്‍ 2,400 രൂപയാണ് വര്‍ധിച്ചത്.

ലോക്ക്ഡൗൺ കാരണം ജൂവലറികള്‍ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുന്നതിനും വില്‍ക്കുന്നതിനും മാറ്റിവാങ്ങുന്നതിനും ജുവലറികൾ സൗകര്യം ഒരുക്കിയിട്ടുണ്ട്. അക്ഷയ തൃതീയ പ്രമാണിച്ചാണ് ഇത്തരത്തിൽ സ്വര്‍ണം വാങ്ങാന്‍ ജുവലറികള്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.

Related Articles

Latest Articles