Monday, April 29, 2024
spot_img

സർക്കാർ ഏറ്റെടുത്ത കൊവിഡ് ആശുപത്രികളിലെ ജീവനക്കാർക്ക് അഞ്ച് മാസമായി വേതനം ലിഭിക്കുന്നില്ല: ഐഎംഎ

കൊല്ലം: ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രങ്ങളിലെ സ്വകാര്യ ഡോക്ടർമാർക്ക് വേതനം ഉറപ്പാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ ഏറ്റെടുത്ത് കൊവിഡ് ആശുപത്രി ആക്കിയ ആശുപത്രികളിലെ ജീവനക്കാർക്ക് അഞ്ച് മാസമായി വേതനം കിട്ടിയിട്ടില്ല. ഇത് അംഗീകരിക്കാൻ ആകില്ലെന്നും ഐഎംഎ.

തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രം​ഗത്ത് വന്നു. തെരഞ്ഞെടുപ്പ് രോഗവ്യാപനം കൂട്ടുമെന്നാണ് ഐഎംഎയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതാകും നല്ലതെന്ന് ഐഎംഎ നിര്‍ദ്ദേശിച്ചു.

വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികളെ കൃത്യമായി നിരീക്ഷിക്കണം. രോഗവ്യാപനത്തിന് സഹചര്യം ഉണ്ടാകരുത് എന്നും
സംസ്ഥാനത്ത് കൊവിഡ് അതി രൂക്ഷമായ സാഹചര്യമമാണെന്നും അതീവ ജാഗ്രതയും കർശന നടപടികളും വേണമെന്നും ഐഎംഎ പറഞ്ഞു.
പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടണമെന്നാണ് ഐഎംഎ നിര്‍ദ്ദേശിക്കുന്നത്. സെന്റിനൽ സർവേ, എപിഡേമിയോളജിക്കൽ സർവേകളും കൂടുതലായി ചെയ്യണം. പ്രതിരോധ ശക്തി വർധിപ്പിക്കാൻ എന്ന പേരിൽ അശാസ്ത്രീയമായ ചികിത്സ പ്രോത്സാഹിപ്പിക്കരുതെന്നും ഐഎംഎ നിര്‍ദ്ദേശിച്ചു.

Related Articles

Latest Articles