Saturday, April 20, 2024
spot_img

സംവിധായകൻ ശങ്കറിൻറെ മകൾ വിവാഹിതയായി: ചിത്രങ്ങൾ കാണാം

തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ ശങ്കറിന്റെ മകൾ ഐശ്വര്യ വിവാഹിതയായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മഹാബലിപുരത്തെ റിസോർട്ടിൽ വച്ചായിരുന്നു വിവാഹം.

Image

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മധുരൈ പാന്തേഴ്‌സ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ രോഹിത് ദാമോദരനാണ് വരൻ.

Image

ശങ്കറിൻറെ മൂത്തമകളാണ് ഡോക്ടർ കൂടിയായ ഐശ്വര്യ. ചെന്നൈയിൽ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള രാഷ്ട്രീയ പ്രമുഖർ വിവാഹത്തിനെത്തി. നിരവധി തെന്നിന്ത്യൻ സിനിമ താരങ്ങളും വിവാഹ സത്ക്കാരത്തിൽ പങ്കെടുത്തു. സംസ്ഥാനത്ത് വിവാഹത്തിന് അമ്പത് പേര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.

Image

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles