Sunday, October 18, 2026

പത്തനംതിട്ടയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; കുട്ടികളുൾപ്പെടെ പത്തുപേർക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് വൻ അപകടം (Accident In Pathanamthitta). സംഭവത്തിൽ പത്തു പേർക്ക് പരിക്കേറ്റു. പുലർച്ചെ 3.30ന് ആയിരുന്നു അപകടം. പരിക്കേറ്റ മൂന്ന് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും, ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

റാന്നിയിലെ ളാഹ എസ്റ്റേറ്റിൽ വിളക്കുവഞ്ചിക്ക് സമീപമാണ് സംഭവം നടന്നത്. ഇറക്കവും ഹെയർപിൻ വളവുമുള്ള മേഖലയിലാണ് അപകടമുണ്ടായത്. റോഡിന്റെ സംരക്ഷണ ഭിത്തി തകർത്ത് വാഹനം മറിയുകയായിരുന്നു. തമിഴ്നാട്ടിലെ ഈറോഡിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. മൂന്ന് കുട്ടികളടക്കം പതിനഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ പന്ത്രണ്ടുകാരനടക്കം പത്ത് പേർക്കാണ് പരിക്കേറ്റത്.

Related Articles

Latest Articles