Friday, October 2, 2026

പൂനൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 11 കാരന്‍ മരിച്ചു

കോഴിക്കോട്: പൂനൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 11 കാരന്‍ മരിച്ചു. പൂനൂര്‍ ഉമ്മിണികുന്ന് കാക്കാട്ടുമ്മല്‍ ജലീലിന്റെ മകന്‍ റയാന്‍ മുഹമ്മദ് (11) ആണ് മരിച്ചത്.പൂനൂര്‍ ഗാഥാ പബ്ലിക് സ്‌കൂളിന് സമീപം തട്ടഞ്ചേരിയില്‍ ആണ് സംഭവം.

ശനിയാഴ്ച ഉച്ചയോടെ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാതാവ്: ഹസീന. സഹോദരങ്ങള്‍: റാസിന്‍ അലി, റസ്ബിന്‍ അലി.

Related Articles

Latest Articles