Friday, October 9, 2026

14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചു; മൂന്ന് പേര്‍ പിടിയിൽ

ജയ്പൂര്‍ : രാജസ്ഥാനിലെ ദോൽപ്പുരിൽ 14 കാരിയെ ഏഴ് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. രാത്രി മുഴുവൻ ക്രൂരപീഡനങ്ങൾ നേരിട്ട പെൺകുട്ടിയെ അടുത്ത ദിവസം രാവിലെ ഒരു ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് അതിക്രൂരമായ സംഭവം നടന്നത്.

3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യവയസ്കനായ ആൾ കുട്ടിയെ ബൈക്കിൽ കൊണ്ടുപോകുകയും സമീപത്തെ ടോളിനടുത്ത് വച്ച് ഏഴ് പേർ ചേർന്ന് കുട്ടിയെ ഒരു വണ്ടിയിലിട്ട് കൊണ്ടുപോകുകയുമായിരുന്നു. ബാക്കിയുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് രാജസ്ഥാൻ പൊലീസ് പറഞ്ഞു. കുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ജൂലൈ 26 ന് മാർക്കറ്റിൽ പോകാനിറങ്ങിയ പെൺകുട്ടിയെ മധ്യവയസ്കനായ ആൾ ബസേരി റോഡിലെ ടോളിന് സമീപം ഇറക്കി. അവിടെ നിന്ന് ഏഴ് പേർ‌ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിച്ചു.

Related Articles

Latest Articles