Friday, October 2, 2026

അണ്ടർ-20 ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് 16 മെഡലുകൾ; കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ച് ഗുസ്തി ടീം

സോഫിയ: കോമൺവെൽത്ത് ഗെയിംസിൽ ഗുസ്തിയിൽ മെഡൽ വാരി ഇന്ത്യൻ യുവനിര. ബൾഗേറിയയിൽ നടന്ന ലോക അണ്ടർ-20 ജൂനിയർ ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യൻ നിര മികച്ച പ്രകടനം നടത്തിയത്.

ഒരു സ്വർണ്ണമടക്കം 16 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതുവരെയുള്ള ലോകചാമ്പ്യൻ ഷിപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഒരു സ്വർണ്ണമടക്കം 7 മെഡലുകളുമായി വനിതകൾ തിളങ്ങിയപ്പോൾ 7 മെഡലുകൾ പുരുഷന്മാർ ഫ്രീസ്റ്റൈൽ വിഭാഗത്തിലും നേടി.

വനിതാ താരം അന്തിം പംഗലാണ് സ്വർണ്ണം നേടിയത്. സോനം മാലിക് , പ്രിയങ്ക, പ്രിയ മാലിക് എന്നിവർ വനിതാ വിഭാഗത്തിൽ വെള്ളിയും നേടി. പുരുഷന്മാരിൽ മഹേന്ദ്ര ഗെയ്‌ക്ക്വാദാണ് വെള്ളി നേടിയത്.

Related Articles

Latest Articles