Sunday, May 5, 2024
spot_img

‘പുഷ്പ 2’ വിന് 400 കോടിയുടെ ഓഫര്‍; നിരസിച്ച് നിര്‍മാതാക്കള്‍; ഞെട്ടിക്കുന്ന റിപ്പോർട്ട്

അല്ലു അര്‍ജ്ജുന്‍ നായകനായെത്തി തിയേറ്ററുകളെ ഒന്നാകെ ആവേശം കൊള്ളിച്ച ചിത്രമാണ് പുഷ്പ. ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രവുമായി മാറി. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. ലോകമെമ്പാടു നിന്നും ആദ്യ ദിനം 71 കോടി രൂപയുടെ മികച്ച കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. പ്രേക്ഷകർ ‘പുഷ്പ 2’വിനായുള്ള കാത്തിരിപ്പിലാണ്. രണ്ടാം ഭാഗം ഉടനെ തുടങ്ങുമെന്ന് സംവിധായകന്‍ സുകുമാര്‍ അറിയിച്ചിരുന്നു.

എന്നാലിപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ളെ ഒരു വാര്‍ത്തയാണ് ശ്രദ്ധനേടുന്നത്. പുഷ്പയുടെ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി ലഭിച്ച റെക്കോര്‍ഡ് തുകയുടെ ഓഫര്‍ നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ബോളിവുഡിലെ പ്രമുഖ വിതരണ കമ്പനിയാണ് റെക്കോര്‍ഡ് തുക ഓഫര്‍ ചെയ്തിരിക്കുന്നത്. 400 കോടി രൂപയായിരുന്നു പുഷ്പയുടെ രണ്ടാം ഭാഗം വിതരണത്തിനായി നിര്‍മാതാക്കള്‍ക്ക് ലഭിച്ച ഓഫര്‍. എന്നാല്‍, ചിത്രം വിതരണാവകാശം ഇപ്പോള്‍ നല്‍കുന്നില്ലെന്ന് മൈത്രി മൂവി മേക്കേഴ്‌സ് തീരുമാനിക്കുകയായിരുന്നു.

നേരത്തെ ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ‘പുഷ്പ- ദി റൂള്‍’ പരമാവധി ഭാഷകളില്‍ പുറത്തിറക്കുമെന്നറിയിച്ച് അല്ലു അര്‍ജുന്‍ എത്തിയിരുന്നു. സിനിമയുടെ സക്സസ് സെലിബ്രേഷനിടയിലാണ് അല്ലു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ടു തന്നെ 116 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം കോടികളാണ് കളക്ട് ചെയ്തതെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് അറിയിച്ചിരിക്കുന്നത്. ജനുവരി 6നുള്ളില്‍ തന്നെ 325-350 രൂപ കോടി ചിത്രം നേടുമെന്നും അദ്ദേഹം പറഞ്ഞു. സുകുമര്‍ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്.

Related Articles

Latest Articles