Saturday, May 4, 2024
spot_img

ഷവർമ്മ വിൽക്കാൻ ഇനി ലൈസെൻസ് വേണം ; ഷവർമയിൽ നിന്നുള്ള ഭക്ഷ്യവിഷബാധ നിയന്ത്രിക്കാൻ സർക്കാർ മാർഗനിർദേശം പുറത്തിറക്കി ; ലൈസൻസില്ലാതെ ഷവർമ്മ വിൽപ്പന നടത്തിയാൽ 5 ലക്ഷം രൂപ പിഴയും 6 മാസം തടവും

 

 

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഷവർമയിൽ നിന്നുള്ള ഭക്ഷ്യവിഷബാധ നിയന്ത്രിക്കാൻ സർക്കാർ മാർഗനിർദേശം പുറത്തിറക്കി. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഷവർമയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നീക്കം. ലൈസൻസില്ലാതെ ഷവർമ വിൽപ്പന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും ലഭിക്കും.

വൃത്തിഹീനമായ സ്ഥലങ്ങളിൽ ഷവർമ പാചകം ചെയ്യരുത് . പഴകിയ ഇറച്ചി ഉപയോഗിക്കരുത് .നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവർമ്മ തയ്യാറാക്കാനായി ഉപയോഗിക്കരുത്. പാർസൽ നൽ‌കുന്ന ഷവർമ പാക്കറ്റുകളില്‍ അതുണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം. ഒരു മണിക്കൂറിനുശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും രേഖപ്പെടുത്തണം. തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം നൽകണം. പാചകം ചെയ്യാൻ വൃത്തിയുള്ള കത്തികൾ ഉപയോഗിക്കണം. ഭക്ഷണമുണ്ടാക്കുന്നവർ ശുചിത്വം പാലിക്കണം . ഹോട്ടൽ ഉടമകൾ തൊഴിലാളികളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം.

ഷവർമ തയാറാക്കാനുള്ള ഉൽപന്നങ്ങൾ എഫ്എസ്എസ്എഐ അംഗീകാരമുള്ള വ്യാപാരികളിൽനിന്നു മാത്രമേ വാങ്ങാവൂ. ബ്രഡിലും കുബ്ബൂസിലും ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകൾ ഉണ്ടാകണം. ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം. അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം. പാസ്റ്ററൈസ്ഡ് മുട്ട മാത്രമേ മയണൈസ് നിർമാണത്തിന് ഉപയോഗിക്കാവൂ. മയണൈസ് പുറത്തെ താപനിലയിൽ 2 മണിക്കൂറിലധികം വെയ്ക്കാൻ പാടില്ല.

നിരവധി പേരാണ് ഷവർമ കഴിച്ച ഭക്ഷ്യവിഷബാധയേറ്റ് മരണമടഞ്ഞത്. അടുത്തിടെ കാസർകോട് ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ചിരുന്നു.

Related Articles

Latest Articles