Friday, May 17, 2024
spot_img

വിശ്വസുന്ദരിപ്പട്ടം ചൂടി വീണ്ടും സുസ്മിത

വിശ്വസുന്ദരിപ്പട്ടം നേടിയതിന്റെ ഇരുപത്തിയഞ്ച് വര്‍ഷം വീട്ടുകാരോടൊപ്പം ആഘോഷമാക്കി സുസ്മിത. ഇന്നലെ ഇന്ത്യയുടെ വിശ്വസുന്ദരി സുസ്മിത സെന്നിന്റെ വീട്ടിലായിരുന്നു ആഘോഷം. മക്കളായ റീനിയും ആലിഷയും സുഹൃത്ത് റോഹ്മാന്‍ ഷോളും ചേര്‍ന്നുള്ള ആഘോഷ നിമിഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ സുസ്മിത പങ്കുവച്ചത്.

സുസ്മിത വിശ്വസുന്ദരി പട്ടം ചൂടി നില്‍ക്കുന്നതുള്‍പ്പെടെയുള്ള ജീവിതത്തിലെ പ്രധാന നിമിഷങ്ങളുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഉണ്ടാക്കിയ കേക്കിനു മുന്നില്‍ കിരീടം ചൂടി ഇരിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

‘ഇത്രയും മഹത്തായ ഒരു നേട്ടം കൈവരിക്കാന്‍ എനിക്ക് അവസരം നല്‍കിയ എന്റെ മാതൃരാജ്യത്തിന് നന്ദി. ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണ്. ഇന്ത്യയിലേക്ക് ആദ്യമായി വിശ്വസസുന്ദരിപട്ടം എത്തിയ ചരിത്ര മുഹൂര്‍ത്തത്തിന്റെ ഇരുപ്പത്തിയഞ്ച് വര്‍ഷമാണ്. ഈ അവസരത്തില്‍ കൂടെ നിന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു’ – സുസ്മിത ചിത്രത്തോടൊപ്പം കുറിച്ചു

Related Articles

Latest Articles