Monday, May 6, 2024
spot_img

ലൈവിട്ട ശേഷം 25കാരന്റെ ആത്മഹത്യാശ്രമം;വിവരം പോലീസിന് കൈമാറി ഫേസ്ബുക്ക്;ഒടുവിൽ സംഭവിച്ചത്…

ദില്ലി: ഫേസ്ബുക്കിൽ ലൈവിട്ട ശേഷം 25കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.നോർത്ത് ഈസ്റ്റ് ദില്ലിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.നാൽപ്പതോളം ​ഗുളികകൾ കഴിച്ചാണ് യുവാവ് ആത്മ​ഹത്യാശ്രമം നടത്തിയത്. ലൈവിൽ വന്ന യുവാവ് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും അതെല്ലാവരേയും അറിയിക്കാനാണ് എത്തിയതെന്നും പറഞ്ഞു. സംഭവം ശ്രദ്ധയിൽപെട്ട ഫേസ്ബുക്ക് ദില്ലി പോലീസിന് സന്ദേശം കൈമാറുകയായിരുന്നു.യുവാവിന്റെ ആത്മഹത്യാശ്രമം കൃത്യസമയത്ത് അറിഞ്ഞതിനെ തുടർന്ന് ദില്ലി പോലീസ് യുവാവിന്റെ അടുത്തേയ്ക്ക് ഉടൻ തന്നെ കുതിച്ചെത്തി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, നോർത്ത് ഈസ്റ്റ് ദില്ലി സ്വദേശിയായ 25കാരൻ ആത്മഹത്യ ചെയ്യുകയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു.ലൈവിൽ വന്ന യുവാവ് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും അതെല്ലാവരേയും അറിയിക്കാനാണ് എത്തിയതെന്നും പറഞ്ഞു. സംഭവം ശ്രദ്ധയിൽപെട്ട ഫേസ്ബുക്ക് ദില്ലി പോലീസിന് സന്ദേശം കൈമാറുകയായിരുന്നുവെന്ന് പോലീസ്
ഉദ്യോ​ഗസ്ഥൻ പറയുന്നു.

തുടർന്ന് ദില്ലി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ (ഐഎഫ്എസ്ഒ) യൂണിറ്റ് നന്ദ് നഗ്രി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് യുവാവിന്റെ താമസസ്ഥലം ലക്ഷ്യമാക്കി പാഞ്ഞെത്തുകയായിരുന്നു. വീട്ടിലെത്തിയ പോലീസ് കിടപ്പുമുറിയിൽ അവശനായ നിലയിലുള്ള യുവാവിനെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു അടിയന്തര ചികിത്സ നൽകി. ചികിത്സക്കു ശേഷമുള്ള പോലീസ് ചോദ്യം ചെയ്യലിൽ നാൽപ്പത് ​ഗുളികകൾ ഒരുമിച്ച് കഴിച്ചതായി യുവാവ് പറഞ്ഞു.കഴിഞ്ഞ മാർച്ച് ആദ്യവാരം മുതൽ മകന് ഡിപ്രഷൻ സ്റ്റേജിലാണെന്നും അതിന് ചികിത്സ നൽകിയതായും യുവാവിന്റെ കുടുംബം പറഞ്ഞു. നിലവിൽ വിഷാദരോ​ഗത്തിന് ചികിത്സയിലാണെന്നും കുടുംബം കൂട്ടിച്ചേർത്തു.

Related Articles

Latest Articles