Thursday, May 16, 2024
spot_img

രണ്ടുമാസത്തെ ക്ഷേമപെൻഷനായി 3200 രൂപ ലഭിക്കും ; 1,762 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം : ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചത്.

സംസ്ഥാനത്തുടനീളം 60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം ക്ഷേമപെൻഷനായി ലഭിക്കുക. ഈ മാസം രണ്ടാം ആഴ്‌ചയിൽ ആരംഭിച്ച് 23 നുള്ളിൽ തന്നെ പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

Related Articles

Latest Articles