Monday, October 19, 2026

കോട്ടയം താന്നിക്കപ്പടിയിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോട്ടയം : കോട്ടയം താന്നിക്കപ്പടിയിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മീനടം പാടത്തുപറമ്പിൽ ചെറിയാന്റെ മകൻ ഷിന്റോ (26) ആണ് അപടത്തിൽ മരിച്ചത്. വടവാതൂർ ഭാഗത്തു നിന്നു വന്ന ബൈക്ക് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി താന്നിക്കപ്പടിയിലെ പെട്രോൾ പമ്പിനു മുന്നിൽ വച്ച് ഇടിക്കുകയായിരുന്നു.

ബസിനടിയിൽപ്പെട്ട ഷിന്റോയെ ഉടനടി നാട്ടുകാർ ബസിനടിയിൽനിന്ന് പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്മ: പരേതയായ കുഞ്ഞുമോൾ, സഹോദരൻ: സിജോ ചെറിയാൻ.

Related Articles

Latest Articles