Wednesday, September 23, 2026

നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു; അയല്‍വാസിയായ 22 കാരനായി തിരച്ചില്‍

ഫരീദാബാദ്: നാല് വയസുകാരിയെ ബലാത്സംഗം ചെയ്തു. അയല്‍വാസിയായ 22 കാരനായി തിരച്ചിൽ ഫരീദാബാദിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ഇതരസംസ്ഥാന തൊഴിലാളികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിസ്ഥലത്തായിരുന്നു. അപ്പോഴാണ് പ്രതി പെൺകുട്ടിയെ ആക്രമിച്ചത്.

പെണ്‍കുട്ടിയുടെ അടുത്തെത്തിയ പ്രതി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആരോടും പറയരുതെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രതിക്കായി തെരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Related Articles

Latest Articles