Saturday, May 4, 2024
spot_img

അസമിനെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂചലനം

ഗുവാഹത്തി: അസമിൽ ഭൂചലനം. 5.2 തീവ്രതയോടെ ഭൂചലനം ഉണ്ടായതെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഘാലയയിലും പശ്ചിമ ബംഗാളിന്‍റെ വടക്കൻ ഭാഗങ്ങളിലും ബംഗ്ലാദേശിലെ വിവിധ പ്രദേശങ്ങളിലും ചെറിയ തോതിൽ ഭൂചലനം രേഖപ്പെടുത്തി.

സീസ്മോളജി സെന്‍ററിന്‍റെ റിപ്പോർട്ട് പ്രകാരം, വടക്കൻ പശ്ചിമ ബംഗാളിലെ അലിപൂർദ്വാർ, ജൽപൈഗുരി എന്നീ പ്രദേശങ്ങളിലും ചെറിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ബംഗ്ലാദേശിലെ ധാക്ക, ഗായ്‌ബന്ധ, ബോഗൗര, രാജ്‌ഷാഹി എന്നീ പ്രദേശങ്ങളിലും ചെറിയ തോതിൽ ഭൂചലനം റിപ്പോർട്ട് ചെയ്‌തു. അതേ സമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles