Saturday, April 27, 2024
spot_img

കര്‍ണാടക ഗവര്‍ണറായി താവർചന്ദ്​ ഗഹ്​ലോട്ട്​ സ്ഥാനമേറ്റു

ബാംഗ്ലൂർ: കര്‍ണാടക ഗവര്‍ണറായി മുന്‍ കേന്ദ്ര മന്ത്രി താവർചന്ദ്​ ഗഹ്​ലോട്ട്​ സ്ഥാനമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കര്‍ണാട ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓക സത്യവാചകം ചൊല്ലിക്കൊടുത്തു. കര്‍ണാടകയിലെ 19-ാമത്തെ ഗവര്‍ണറാണ് ഗെലോട്ട്. 2014 മുതല്‍ ഗവര്‍ണറായിരുന്ന വജുഭായി ആര്‍ വാലയുടെ ഒഴിവിലാണ് 73കാരനായ ഗഹ്​ലോട്ട്​ ഗവർണറായി എത്തിയത്.

കഴിഞ്ഞ ജൂലൈ 6നാണ് മുന്‍ കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രിയായിരുന്ന ഗെഹ്ലോട്ടിനെ ഗവര്‍ണറായി നിയമിച്ചത്. ജൂലൈ 12ലെ കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ സ്ഥാനമൊഴിഞ്ഞ, 12 പേരിലൊരാളാണ് അദ്ദേഹം. 2019 മുതല്‍ രാജ്യസഭാ നേതാവായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles