Friday, October 9, 2026

കോണ്‍സ്റ്റബിള്‍ പ്രതിയായ പോക്‌സോ കേസ് ഒതുക്കിത്തീർത്തു; പോലീസ് സ്റ്റേഷനില്‍ മദ്യപാർട്ടി നടത്തി; എസ് ഐ ഉൾപ്പെടെ ആറ് വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ

ബംഗളൂരു ; പോലീസ് കോണ്‍സ്റ്റബിള്‍ പ്രതിയായ പോക്‌സോ കേസ് (POCSO) ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എസ് ഐ ഉൾപ്പെടെ ആറ് വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ. പോക്സോ കേസ് ഒതുക്കാൻ ശ്രമിച്ച എസ് ഐ റോസമ്മയെയാണ് സിറ്റി പൊലീസ് കമ്മീഷണർ എൻ ശശി കുമാർ സസ്പെന്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിൽ ആരോപണ വിധേയൻ ഹെഡ് കോൺസ്റ്റബിളാണ്. ഹെഡ് കോൺസ്റ്റബിളിനെ രക്ഷിക്കുന്നതിനായി ഒത്തുകളിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റോസമ്മയെ സസ്പെന്റ് ചെയ്തത്. മറ്റൊരു സംഭവത്തില്‍ വനിതാ പോലീസ് സ്റ്റേഷനില്‍ മദ്യപാര്‍ട്ടി നടത്തിയതിനാണ് അഞ്ച് വനിതാ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മദ്യ പാര്‍ട്ടിയുടെ തെളിവുകള്‍ ലഭിച്ചു. രണ്ട് സംഭവങ്ങളിലും നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Latest Articles