Saturday, October 10, 2026

നാലടി ഉയരം, ഏഴു വയസ്സ്; എടുത്തു പൊക്കുന്നത് 80 കിലോഗ്രാം ഭാരം; അത്ഭുതമാണ് ഈ ബാലിക

ഒട്ടാവ: ലോകത്തിലെ ഏറ്റവും ശക്തയായ ഏഴുവയസുകാരിയാണ് കാനഡയിലെ ഒട്ടാവ സംസ്ഥാനത്തെ കവാന്‍ വാന്‍-ലിന്‍ഡ്‌സേ ദമ്ബതികളുടെ മകളായ റോറി വാ. നേരത്തെ അമേരിക്കയില്‍ നടന്ന അണ്ടര്‍11,13 കാറ്റഗറി മല്‍സരങ്ങളില്‍ വിജയിച്ച പെണ്‍കുട്ടി യൂത്ത് നാഷണല്‍ ചാമ്പ്യനായി. അഞ്ചാം വയസുമുതല്‍ പരിശീലനം തുടങ്ങിയ പെണ്‍കുട്ടിക്ക് 61 കിലോഗ്രാം വരെ സ്ക്വാറ്റ് ചെയ്യാനാവും. വെയിറ്റ് ലിഫ്റ്റിങിന് പുറമെ ജിംനാസ്റ്റിക് താരവും കൂടിയാണ് റോറി വാന്റെ. നാലടി മാത്രം ഉയരമുള്ള റോറി വാന്റെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ റിക്കോര്‍ഡ് 80 കിലോഗ്രാമാണ്. ” ശക്തയാവുന്നത് ഇഷ്ടമാണ്. കൂടുതല്‍ ശക്തിയുണ്ടാവുന്നത് കാര്യങ്ങള്‍ കൂടുതല്‍ നന്നായി ചെയ്യാന്‍ സഹായിക്കുന്നു ‘റോറി പറയുന്നു.
ആഴ്ച്ചയില്‍ ഒമ്പതുമണിക്കൂര്‍ ജിംനാസ്റ്റിക്‌സ് പരിശീലനത്തിനും നാലു മണിക്കൂര്‍ വെയ്റ്റിലിഫ്റ്റിങ്ങിനുമായി മാറ്റിവെക്കുന്ന റോറി മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.

Related Articles

Latest Articles