Thursday, October 8, 2026

ശിവാജിയുടെ മടിയിൽ ഇരിക്കുന്ന സൂപ്പർ നായികയെ കണ്ട് ഞെട്ടി സിനിമ ലോകം

സൂപ്പർ സ്റ്റാർ ശിവാജി ഗണേശന്റെ 93-ാം ജന്മവാർഷിക ദിനമാണ് ഇന്ന്. നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആശംസകൾ നേർന്നും, ഓർമ്മകൾ പങ്കുവെച്ചും എത്തുന്നത്. ഇപ്പോഴിതാ ശിവാജി ഗണേശനെ ഓർക്കുകയാണ് നടി മീന. ബാലതാരമായി മീനയെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയത് ശിവാജി ഗണേശനായിരുന്നു.

ഒരു പിറന്നാൾ പാർട്ടിയ്ക്കിടെ കുഞ്ഞു മീനയെ കണ്ട ശിവാജി ഗണേശൻ 1982ൽ ഇറങ്ങിയ ‘നെഞ്ചങ്ങൾ’ എന്ന തന്റെ ചിത്രത്തിലേക്ക് മീനയെ കാസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിൽ ശിവാജിയ്ക്ക് ഒപ്പം മീന സ്ക്രീൻ പങ്കിട്ടു. “ഈ ഇതിഹാസ മനുഷ്യനാൽ കണ്ടെടുക്കപ്പെട്ടതിൽ ഞാൻ എന്നും അഭിമാനിക്കുന്നു, ജന്മദിനാശംസകൾ അപ്പാ”എന്നാണ് ശിവാജിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മീന കുറിച്ചത്. താരത്തിന്റെ ബാല്യകാല ചിത്രം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്. എന്നും സുന്ദരിയാണ് എന്നാണ് ചിത്രത്തിന് എത്തുന്ന കമന്റുകൾ.

Related Articles

Latest Articles