Friday, October 2, 2026

തമിഴ്‌നാട്ടിൽ പടക്കശാലയിൽ സ്‌ഫോടനം; അഞ്ചുപേർ വെന്തുമരിച്ചു; നിരവധിപേർക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും പടക്കശാലയിൽ സ്ഫോടനം (Blast In Tamil Nadu). സംഭവത്തിൽ അഞ്ചുപേർ വെന്തുമരിച്ചു. പത്തുപേർക്ക് ഗുരുതരമായി പൊള്ളലേറ്റിറ്റുണ്ടെന്നാണ് വിവരം. ശ്രീവല്ലിപുത്തൂർ മധുര റോഡിന് (Srivilliputhur Tamil Nadu) സമീപം നഗരലാപുരത്തെ പടക്കനിർമാണശാലയിലാണ് സ്‌ഫോടനമുണ്ടായത്.

നൂറിലധികം തൊഴിലാളികളുള്ള പടക്ക നിർമ്മാണ ശാലയാണിതെന്നാണ് വിവരം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എം.മേട്ടുപ്പട്ടിയിലെ സി.വഴിവിട് മുരുകന്റെ ഉടമസ്ഥതയിലുള്ളതാണ് പടക്ക നിർമ്മാണശാലയെന്നാണ് വിവരംകെമിക്കൽ മിക്‌സിംഗ് റൂമിൽ രാസവസ്തുക്കൾ കലർത്തുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles