Sunday, September 20, 2026

ആരും വാക്‌സിൻ സ്വീകരിക്കരുത്!!! വാക്സിൻ വിരുദ്ധ പ്രചാരക കോവിഡ് ബാധിച്ച് മരിച്ചു

വാഷിങ്ടൺ: വാക്സിൻ വിരുദ്ധ പ്രചാരക കോവിഡ് (Kelly Ernby Covid) ബാധിച്ച് മരിച്ചു. യുഎസിലാണ് സംഭവം.
വാക്സീൻ വിരുദ്ധ പ്രചാരണം നടത്തിയ കാലിഫോർണിയയിൽ നിന്നുളള റിപ്പബ്ലിക്കൻ പാർട്ടി നേതാവും അഭിഭാഷകയുമായ കെല്ലി ഏൺ ബിയാണ് ( 46 ) കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. വാക്‌സിൻ നിർബന്ധമാക്കുന്നതിനെതിരെ റാലിക്ക് ഫെയ്സ്ബുക്കിലൂടെ ആഹ്വാനം ചെയ്ത് ഒരു മാസത്തിനകമാണു മരണം. കെല്ലി വാക്‌സിൻ സ്വീകരിച്ചിരുന്നില്ലെന്നു ഭർത്താവ് അക്സെൽ ഏൺബി പറഞ്ഞു.

എന്നാൽ ഇത് ആദ്യത്തെ സംഭവമല്ല, ഇതിനുമുൻപ് ഇത്തരത്തിൽ വാക്‌സിൻ വിരുദ്ധ പ്രചാരണം നടത്തിയ ക്രിസ്തീയ ടെലിവിഷൻ ചാനൽ ഉടമയും കോവിഡ് ബാധിച്ചു മരിച്ചിരുന്നു. നോര്‍ത്ത് ടെക്സാസ് ആസ്ഥാനമായ ഡേ സ്റ്റാർ ടെലിവിഷൻ നെറ്റ്‌വർക്ക് സ്ഥാപകനും സിഇഒയുമായ മാർകസ് ലാംബ് (64) ആണ് മരിച്ചത്. മാർകസിന്റെ മരണം ചാനൽ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മരണക്കുറിപ്പിൽ കോവിഡ് ആണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, മാർക്കസ് കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.

Related Articles

Latest Articles