മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ യുവരാജ് സിംഗിനും ഭാര്യ ഹേസല്‍ കീച്ചിനും ആണ്‍കുഞ്ഞ് പിറന്നു. 2016 നവംബര്‍ 30 ന് ചണ്ഡീഗഡിനടുത്തുള്ള ഫത്തേഗഡ് സാഹിബില്‍ വെച്ച് ഇരുവരും വിവാഹിതരായി.
കൂടാതെ ഗോവയില്‍ ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗും നടത്തി, അതില്‍ സിനിമാ-കായിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.
ചൊവ്വാഴ്ച തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ യുവരാജ് സിംഗ് തനിക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചതിന്റെ സന്തോഷവാര്‍ത്ത തന്റെ ആരാധകരേയും കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും അറിയിച്ചു. നന്ദി പറയുകയും എല്ലാവരോടും അവരുടെയും കുഞ്ഞിന്റെയും സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

