Thursday, October 1, 2026

ദില്ലിയിലെ ആശുപത്രിയിൽ വെടിവയ്പ്; റസിഡന്റ് ഡോക്ടര്‍ക്ക് വെടിയേറ്റു

ദില്ലി: ജാഫര്‍പൂര്‍ കലാനിലെ റാവു തുലാറാം മെമ്മോറിയല്‍ ആശുപത്രിയില്‍ വെടിവയ്പ് നടന്നു. സംഭവത്തില്‍ ഒരു റസിഡന്റ് ഡോക്ടര്‍ക്ക് വെടിയേറ്റു. ഡോക്ടര്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.

പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്നും അതിനായി ഒന്നിലധികം സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തില്‍ വധശ്രമത്തിനും ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.

Related Articles

Latest Articles