Monday, January 12, 2026

സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ആദ്യ ആഴ്ച ക്ലാസ് ഉച്ചവരെ മാത്രം: തീരുമാനങ്ങൾ എങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പതു വരെയുള്ള വിദ്യാര്‍ഥികല്‍ക്ക് ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ തന്നെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി (Sivankutty) വി ശിവന്‍കുട്ടി. ക്ലാസ് സമയം വൈകുന്നേരം വരെ നീട്ടുന്ന കാര്യം കൂടുതൽ ആലോചനകൾക്ക് ശേഷമേ തീരുമാനിക്കൂ എന്നും മന്ത്രി പറഞ്ഞു.

ഷിഫ്റ്റ് സമ്പ്രദായം അനുസരിച്ച് ആദ്യ ആഴ്ച ഉച്ചവരെ മാത്രമാകും ക്ലാസ് ഉണ്ടാകുക.
നാളെ ഉന്നതതല യോഗം ചേരുമെന്നും വൈകിട്ട് വരെയുള്ള ക്ലാസിന്റെ കാര്യം യോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ൺലൈൻ ക്‌ളാസുകൾ ശക്തിപ്പെടുത്താനും കൂടുതൽ പേരിലേക്ക് എത്തിക്കാനും ആണ് ആലോചനയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles