Tuesday, September 29, 2026

ആശ്വാസ കണക്ക്; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ 15,000ത്തിൽ താഴെ

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,000ത്തിൽ താഴെ പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്തതിരിക്കുന്നത്. ഇന്ത്യയിൽ 13,405 കൊറോണ കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.

നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയാണ്. 1,81,075 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 34,226 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. മരണം 235 ആയി. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,12,344 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4.21 കോടി കടന്നു. 1.24 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ രോഗമുക്തി നിരക്ക് 98 ശതമാനത്തിന് മുകളിലാണ്. അതേസമയം രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം 175.83 കോടിയായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Related Articles

Latest Articles