Friday, January 2, 2026

ഓസ്‌കര്‍ വേദിയിലെ വിവാദ കൈയേറ്റം: വിൽസ്മിത്തിന്റെ രാജി അംഗീകരിച്ച് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട് ആൻഡ് സയൻസ്

ഓസ്‌കര്‍ വേദിയിലെ വിവാദമായ കൈയേറ്റം നടന്ന സംഭവത്തിൽ നടന്‍ വില്‍ സ്മിത്തിന്റെ രാജി അംഗീകരിച്ചതായി അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് അറിയിച്ചു. ഓസ്‌കര്‍ വേദിയില്‍ വെച്ച് അവതാരകനെ തല്ലിയ സംഭവത്തില്‍ അക്കാദമിയുടെ അച്ചടക്കനടപടി ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാജി പ്രഖ്യാപനം താരം അറിയിച്ചത്. വിൽ സ്മിത്തിന്റെ രാജി സ്വീകരിക്കുന്നതായി അക്കാദമി ചെയര്‍മാനും അറിയിച്ചു.

തനിയ്ക്ക് നൽകുന്ന ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് വില്‍ സ്മിത്ത് പ്രതികരിച്ചു. ഓസ്‌കര്‍ വേദിയിലെ തന്റെ പെരുമാറ്റം മോശമായിപ്പോയെന്നും, തനിയ്ക്കുമേൽ അക്കാദമി അര്‍പ്പിച്ച വിശ്വാസം നിലനിർത്താൻ കഴിഞ്ഞില്ലെന്നും വിൽസ്മിത്ത് പറഞ്ഞു. 94ാമത് ഓസ്‌കര്‍ പ്രഖ്യാപന ചടങ്ങിനിടെയാണ് വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ അടിച്ചത്. ആലോപേഷ്യ രോഗ ബാധിതയായ തന്റെ ഭാര്യയെ അവതാരകൻ കളിയാക്കിയതാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്.

Related Articles

Latest Articles