Thursday, May 9, 2024
spot_img

പാർവതിയുടെ ഈ സ്വഭാവം മാത്രം മക്കൾക്ക് ഉണ്ടാകരുത്; ഈ വൃത്തികെട്ട സ്വഭാവം ഒരിക്കലും അനുകരിക്കരുതെന്ന് മക്കളോട് പറഞ്ഞിട്ടുണ്ടെന്ന് ജയറാം

മലയാളി പ്രേക്ഷകരുടെ പ്രയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇടയ്ക്കിടെ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുള്ളതാണ്. ഇപ്പോഴിതാ ജയറാം തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ചും നടിയും ഭാര്യയുമായ പാര്‍വതിയെ കുറിച്ചുമെല്ലാം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഒരു ടെലിവിഷൻ പരിപാടിയിലാണ് ജയറാം ഭാര്യയെ കുറിച്ച് മനസ് തുറന്നത്. പാർവതിയുടെ ഒരു സ്വഭാവത്തെ കുറിച്ചാണ് ജയറാം വാചാലനായത്.

ജയറാമിന്റെ വാക്കുകൾ ഇങ്ങനെയാണ്:

‘പാര്‍വതിയുടെ എല്ലാ സ്വഭാവവും മക്കള്‍ക്ക് ഇഷ്ടമാണ്. ഇനി മക്കള്‍ക്ക് പാര്‍വതിയുടെ ഈ സ്വഭാവം ഉണ്ടാവരുത് എന്നാഗ്രഹിച്ച കാര്യമെന്ന് പറയുന്നത്. വല്ലപ്പോഴും മുറുക്കുന്ന ശീലമുണ്ട്, അശ്വതിയുടെ അമ്മ മുറുക്കും, എപ്പോഴുമില്ല. വല്ലപ്പോഴും ഒളിച്ച്‌ ഒന്ന് മുറുക്കിക്കൊട്ടേ എന്ന് എന്റടുത്ത് വന്ന് ചോദിക്കും. കല്യാണത്തിനും മറ്റും പോവുമ്ബോള്‍ അവിടെ വെറ്റിലയുണ്ടാവും, ഒരെണ്ണം എടുത്ത് തരാമോ എന്ന് എന്റടുത്ത് ചോദിക്കും. വൃത്തിക്കെടാണ് എടുക്കരുതെന്ന് ഞാന്‍ പറഞ്ഞാല്‍ ഒരെണ്ണം മാത്രമെന്ന് പറയും. പിന്നെ അത് കഴിഞ്ഞാല്‍ തീര്‍ന്നു. വര്‍ഷത്തില്‍ നാലോ അഞ്ചോ തവണയെ ഉണ്ടാവുകയുള്ളു. എങ്കിലും അതൊരു വൃത്തികെട്ട സ്വഭാവമാണ് അനുകരിക്കരുതെന്ന് പിള്ളേരോട് ഞാന്‍ എപ്പോഴും പറയും,’ ജയറാം പറയുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ ആണ് ജയറാമിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അഞ്ച് വര്‍ഷത്തിന് ശേഷം മീരാ ജാസ്മിന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നുവെന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. പത്മരാജന്‍ സംവിധനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമാജീവിതമാരംഭിക്കുന്നത്. കൊച്ചിന്‍ കലാഭവന്റെ മിമിക്‌സ് പരേഡുകളിലൂടെയാണ് താരം സിനിമയിലേക്കെത്തുന്നത്.

Related Articles

Latest Articles