തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഇലക്‌ട്രോണിക് ടികറ്റ് വീണ്ടും മെഷീനുകള്‍ കത്തി നശിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഡിപോയിലാണ് സംഭവം. പുതുതായി സര്‍വീസിനെത്തിച്ച അഞ്ച് ഇടിഎം മെഷീനുകളാണ് കത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് കെഎസ്‌ആര്‍ടിസി ഇലക്‌ട്രോണിക് ടികറ്റ് മെഷീനുകള്‍ കത്തി നശിച്ചതായിറിപ്പോർട്ട് ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കെഎസ്‌ആര്‍ടിസി വ്യക്തമാക്കി.
നേരത്തെ വയനാട്ടിലും സമാനമായി ഇലക്‌ട്രോണിക് ടികറ്റ് മെഷീന്‍ കത്തി നശിച്ചിരുന്നു. സുല്‍ത്താന്‍ ബത്തേരി ഡികോയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നല്‍കാനുള്ള ഇലക്‌ട്രോണിക് ടികറ്റ് മെഷീനാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ച ശേഷം നിലത്ത് കിടന്ന് ഒന്നര മിനിറ്റോളം കത്തുന്നുണ്ടായിരുന്നു. അന്നത്തെ അപകടത്തില്‍ കണ്ടക്ടര്‍ക്ക് പരിക്കേറ്റിരുന്നു.

