Sunday, November 8, 2026

വൻ തീപിടിത്തം; മാന്നാർ പരുമലയിൽ മെട്രോ സിൽക്‌സ് തുണിക്കടക്ക് തീപിടിച്ചു, ആളപായമില്ല

ആലപ്പുഴ: ആലപ്പുഴ മാന്നാർ പരുമലയിൽ വൻ തീപിടിത്തം. മാന്നാർ പരുമലയിലെ മെട്രോ സിൽക്സ് എന്ന തുണിക്കടക്കാണ് തീ പിടിത്തമുണ്ടായത്. കടയുടെ രണ്ടാം നിലയിലാണ് തീപിടിത്തം തുടങ്ങിയത്. തുടർന്ന് സമീപത്തെ ഗോഡൗണിനും തീ പിടിച്ചു.

ഇന്ന് പുലർച്ചെയാണ് സംഭവം. നാട്ടുകാർ കടയിൽ തീ കണ്ടതോടെ ഉടമയെ വിവരം അറിയിക്കുകയും തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു. ഫയർ ഫോഴ്സ് എത്തി തീ അണക്കാൻ ഉള്ള നടപടികൾ തുടരുകയാണ്.

നിലവിൽ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപടിത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

Related Articles

Latest Articles