കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടിത്തം. ആശുപത്രിയിലെ കാർഡിയോളജി വാർഡിലെ ജനറേറ്ററിൽ നിന്നാണ് തീപിടിച്ചത്.
സ്ഥലത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
ഉടൻ പോലീസെത്തി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇതേ തുടർന്ന് കോട്ടയം യൂണിറ്റിൽ നിന്നുള്ള സംഘം സ്ഥലത്ത് എത്തി തീയണച്ചു. എല്ലാവരുടെയും സമയോചിതമായ ഇടപെടലാണ് ഒരു വലിയ അപകടം ഒഴിവാക്കിയത്.

