താരദമ്പതികളായ പേളി മാണിയേയും ശ്രീനീഷിനേയും പോലെ തന്നെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് പ്രിയങ്കരിയാണ് മകൾ നിലയും. നിലയുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലാവാറുണ്ട്. സൂപ്പർ താരങ്ങളെ അനുകരിക്കുന്ന കുഞ്ഞു നിലയുടെ വീഡിയോ ആണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി എന്നിവരെ അനുകരിക്കുന്നതാണ് വീഡിയോ.
പേളി നിലയോട് ഓരോരുത്തരെയും പേര് പറയുമ്പോൾ അതിനനുസരിച്ചുള്ള ആക്ഷനുകൾ കാണിച്ചാണ് നില ഒരോത്തരേയും അനുകരിക്കുന്നത്. മോഹൻലാൽ എന്നുപറയുമ്പോൾ തല ചെരിക്കുകയും മമ്മൂട്ടി എന്ന് പറയുമ്പോൾ കൈപത്തി വിടർത്തി മുന്നോട്ട് കാണിക്കുകയും സുരേഷ് ഗോപി എന്ന് പറയുമ്പോൾ ചൂണ്ടുവിരൽ നേരെ മുന്നിലേക്ക് നീട്ടുന്നതും കാണാം.
സുരേഷ് ഗോപിയുടെ ഷിറ്റ് ആക്ഷൻ ശരിയാക്കാൻ പേളി നിർദ്ദേശം നൽകുമ്പോൾ നില ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഞങ്ങളുടെ രാവിലത്തെഎന്റർടെയ്ൻമെന്റ് എന്ന് കുറിച്ചു കൊണ്ട് പേളി തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.